ഒരു മനുഷ്യനോടൊപ്പം ഒരു യക്ഷി അഥവാ ആത്മാവ് കൂടുന്ന കഥയുള്ള സിനിമകൾ ഉണ്ടോ
രമേശൻ ജെമിനിയോട് ചോദിച്ചു
ജെമിനി ധാരാളം മലയാളം ഇംഗ്ലീഷ് കൊറിയൻ സിനിമകൂടെ പേരുകളും അതിന്റെ കഥയും പറഞ്ഞു കൊടുത്തു .അത് എവിടെ കാണാൻ പറ്റും എന്നും പറഞ്ഞു കൊടുത്തു
ചോദിച്ചത് നന്നായി അതിൽ പലതും താൻ ചിന്തിച്ചത് പോലെ ആണ് എന്ന് രമേശന് തോന്നി .പക്ഷെ പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ .അടിച്ചു മാറ്റിയത് ആണ് എന്നല്ലേ പറയൂ .
എന്ന് സ്വന്തം ജാനകിക്കുട്ടി ..അതിൽ ജാനുവിന് ഒപ്പം സുന്ദരി ആയ ഒരു യക്ഷി .കുഞ്ഞാത്തോൽ
എഴുത്തുകാരന്റെ ഒപ്പം കഥപറയാൻ കൂടുന്ന ഭാർഗവിയുടെ കഥ ഭാർഗവി നിലയം
ഹൃദയം മാറ്റിവെച്ച ശേഷം അയാളോടൊപ്പം മരിച്ച ആളുടെ ആത്മാവ് നടക്കന്ന ഒരു ഇംഗ്ലീഷ് സിനിമ ..അത് തന്നെ അല്ലെ മലയാളത്തിലെ ആയുഷ്ക്കാലം സിനിമയും .
മറ്റൊരു കൊറിയൻ സിനിമയിൽ അഞ്ചു ആത്മാക്കൾ ഒരാളോട് ഒപ്പം സഞ്ചരിക്കുന്നു
അങ്ങിനെ വിവിധ സിനിമകൾ കണ്ട രമേശന് 2005 ൽ ഇറങ്ങിയ JUST LIKE HEAVEN എന്ന സിനിമയുടെ കഥ ഏറെക്കുറെ താൻ ചിന്തിക്കതു പോലെ ആണ് എന്ന് തോന്നി
ഡേവിഡ് എന്ന നായകൻ .എലിസബത്ത് എന്ന ഒരു പെണ്ണിന്റെ ആത്മാവ് അവനോടൊപ്പം കൂടുന്നു.അവളെ നായകന് മാത്രം കാണാം .അവർ അടുക്കുന്നു .അവൾ തന്നെ മാത്രം എന്തിനു കാണാൻ വന്നുഎന്ന് നായകൻ അന്വേഷിക്കുന്നു .അവൾക്കു ഒന്നും അറിഞ്ഞുകൂടാ . ഒന്നും ഓർമ്മയില്ല . തുടർന്നുള്ള ഡേവിഡിന്റെ അന്വേഷണത്തിൽ അവൾ അയാളെ ആദ്യമായി കാണാൻ വരുന്ന വഴിക്കാണ് അപകടം പറ്റുന്നത് എന്ന് അറിയുന്നു .ചുമ്മാതല്ല പിന്നെ അവൾ മരിച്ചിട്ടില്ല എന്നും ഒരു ഹോസ്പിറ്റലിൽ കോമയിൽ ആണ് എന്നും ഡേവിഡ് തിരിച്ചറിയുന്നു .ഒരു ചുംബനത്തിലൂടെ ഡേവിഡ് അവളെ ജീവിതത്തിലേക്ക് കൊണ്ട് വരുന്നു .
ഈ സിനിമയും ..മലയാളത്തിൽ ഇറങ്ങിയ വിസ്മയത്തുമ്പത് എന്ന സിനിമയും തമ്മിലുള്ള ചെറിയ സാദൃശ്യം രമേശനെ വിസ്മയത്തിന്റെ തുമ്പത്തു എത്തിച്ചു .ആര് ആരെ കോപ്പി അടിച്ചു . പക്ഷെ JUST LIKE HEAVEN നു മുൻപേ ആണ് വിസ്‌മയത്തുമ്പത്തു വന്നത് എന്നും രമേശൻ ഗൂഗിൾ സെർച്ചിലൂടെ കണ്ടെത്തി .2004 ൽ
ശ്രീകുമാർ എന്ന ലാലേട്ടൻ കഥാപാത്രത്തിന്റെ അടുത്തേക്ക് വരുന്ന നായിക .അവളുടെ ജീവിതം അന്വേഷിച്ചു പോകുന്ന നായകൻ ..ഒടുവിൽ അവളുടെ ജീവനുള്ള ശരീരം ഒരു വീടിനുള്ളിൽ കണ്ടത്തുന്നു അതിനുള്ളതിൽ കടക്കാൻ ലാലേട്ടന്റെ സഹായത്തോടെ നായികയുടെ പരാക്രമങ്ങൾ
ഇതിനോടൊക്കെ രമേശന്റെ കഥയ്ക്ക് സാദൃശ്യം തോന്നി എങ്കിലും സുന്ദരിയായ പാവമായ തന്റെ യക്ഷിയുടെ ജീവിതകഥയുമായി രമേശൻ മുന്നോട്ടു പോകാൻ തന്നെ തീരുമാനിച്ചു .കാരണം ആസിനിമ ഒക്കെ ഇറങ്ങിയത് 20 വർഷം മുൻപേ ആണല്ലോ .ഈ കാലത്തു ഇതിനു വീണ്ടും സാധ്യത ഉണ്ട് .ഒരേപോലെ വരുന്ന രംഗങ്ങൾ ഒഴിവാക്കാം
നായകനെ തേടി അവൾ വന്നതിനു കാരണമായി JUST LIKE HEAVEN ലെ നായകനെ കാണാൻ വരുമ്പോൾ ആണ് ആക്സിഡന്റ് ആകുന്നത് എന്ന ട്വിസ്റ്റ് കൂടെ ഉൾപ്പെടുത്തിയാൽ തന്റെ സ്ക്രിപ്റ്റ് ഒന്നുകൂടി ഉഷാർ ആകുമെന്ന് രമേശന് തോന്നി. സിനിമ ഓടണം .പ്രൊഡ്യൂസർക്കു ക്യാഷ് കിട്ടണം .
വീണ്ടും എഴുത്തു പുരോഗമിച്ചു .ഇടവേള അടുക്കാറായപ്പോൾ പുതിയ ഒരു പ്രതിസന്ധി ഉടലെടുത്തു
ലോക എന്ന ഒരു ഒരു സിനിമ ഇറങ്ങിയിരിക്കുന്നു . .അതിൽ നായകന് ഒപ്പം പഴയ കള്ളിയങ്കാട്ടു നീലിയാണ് .പുതിയ വേഷം .ബ്ലഡ് ഫ്രിഡ്ജിൽ
അടിയും വെടിയും പുകയും …
പക്ഷെ രമേശന്റെ യക്ഷി ഒരു പാവം .ആണല്ലോ
അങ്ങിനെ ഇരിക്കെ അടുത്ത ആഴ്ച ഒരു സിനിമ കൂടി ഇറങ്ങി .രമേശന്റെ എഴുത്തും ആയി അതിനു വലിയ സാദൃശ്യം ഉണ്ടെന്നു സിനിമാക്കാരൻ കൂട്ടുകാരൻ പറഞ്ഞത് അനുസരിച്ചു രമേശൻ ഉടൻ തന്നെ പുറപ്പെട്ടു പോയി ആ സിനിമ കണ്ടു
സർവ്വം മായ
നായകന്റെ ഒപ്പം .കൂടുന്ന സുന്ദരിയായ ഒരു ആത്മാവ് പെൺകുട്ടി .ഡെലൂലൂ ഹരിയുടെ യക്ഷിയെപോലെ വെള്ള സാരി ഉടുക്കാത്ത കൂർത്ത പല്ലുകൾ ഇല്ലാത്ത ഒരു പാവം . അവളുടെ അസ്‌തിത്വത്തെ അന്വേഷിച്ചു നായകൻ . ഒടുവിൽ അറിയുന്നു അയാളെ കാണാൻ വരുന്ന വഴി ആക്സിഡന്റ് ആയി ആ പെൺകുട്ടി മരിച്ചതാണ് .അവളുടെ ആത്മാവ് പ്രണയം മൂലം അയാളെ തേടി വന്നു .
സിനിമയുടെ അവസാനം നായകനും ഡെലൂലുവും ഒന്നിച്ചിരുന്നെങ്കിൽ എന്ന് ചിലരൊക്കെ തിയറ്ററിൽ നിന്നും ഇറങ്ങുമ്പോൾ ആഗ്രഹിച്ചു .അവർ JUST LIKE HEAVEN കണ്ടാൽ ആ ആഗ്രഹം മാറിക്കിട്ടും എന്ന് അഭിപ്രയപ്പെട്ടുകൊണ്ട് രമേശൻ തിയറ്ററിൽ നിന്നും ഇറങ്ങി .
സത്യൻ അന്തിക്കാടിന്റെ അടുക്കൽ ഈ സ്ക്രിപ്റ്റും ആയി പോകണം എന്ന് വിചാരിച്ചിരുന്ന രമേശൻ .മകൻ അഖിൽ സത്യൻ തന്നെ ഈ സിനിമ ഇറക്കിയ സ്ഥിതിക്ക് .ഇനി തന്റെയക്ഷിയുമായി മുന്നോട്ടു പോകണോ വേണ്ടയോ എന്ന് ആലോചിച്ചു അടുത്ത് കണ്ട ഒരു ബാറിലേക്ക് കയറി .
No comments:
Post a Comment