Rajeev Karumady

Tuesday, April 14, 2026

2 രമേശൻ തിരക്കഥ എഴുതുന്നു

       


രമേശന്റെ തിരക്കഥ എഴുത്തു പുരോഗമിച്ചു തുടങ്ങി

സഹായത്തിനായി തിരക്കഥാ രചനയുടെ സങ്കേതങ്ങൾ രമേശൻ പഠിച്ചു.  .ശ്രീനിവാസന്റെയും എം ടി യുടെയും പദ്മാരാജന്റേയും ഒക്കെ പ്രസിദ്ധീകരിക്കപ്പെട്ട തിരക്കഥകൾ വായിച്ചു .

തിരക്കഥയും  കൊണ്ട് നടന്നു രക്ഷപെടാത്തതുകൊണ്ടോ എന്തോ  എഴുതപ്പെട്ട  തിരക്കഥ  എങ്ങിനെ എഴുതാം എന്ന പുസ്തകം  മുതൽ പ്രശസ്തം ആയ  SYD FIELD ന്റെ SCREENPLAY യും വായിച്ചു .

അതിലെ പദ്ധതികൾ ഒക്കെ ഉപയോഗിച്ചു തിരക്കഥാ രചന മുന്നോട്ടു പോകവേ രണ്ടു മൂന്നു ചിന്തകൾ രമേശന്റെ തലയിലേക്ക് വന്നു

                              മലയാളത്തിൽ 1991 ൽ ഇറങ്ങിയ പദ്മരാജന്റെ ഞാൻ ഗന്ധർവ്വൻ  സിനിമ   ഏതാണ്ട് ഇത്  പോലെ തന്നെ അല്ലെ . പിന്നെ വിചാരിച്ചു  അത് ഗന്ധർവ്വൻ  ഇത്  യക്ഷി അതുകൊണ്ടു കുഴപ്പം കുഴപ്പം ഇല്ല .ഏതു കഥയും  പുതിയ രീതിയിൽ അവതരിപ്പിക്കുക എന്നതിലാണ് കാര്യം ..അല്ലാതെ പുതിയ കഥ എന്ന് ഒന്നില്ല ..എന്ന് മഹാൻമാർ പറഞ്ഞിട്ടുണ്ട് 

അപ്പോൾ  അടുത്ത ഒരു വിഷയം  മലയാറ്റൂർ എഴുതിയ  പ്രശസ്ത നോവൽ യക്ഷി എന്ന ക്ലാസ്സിക് നോവൽ….മഹാനടൻ സത്യൻ അനശ്വരം  ആക്കിയ ശ്രീനിവാസൻ എന്ന കഥാപാത്രവും ..ശാരദയുടെ രാഗിണിയും

അത് കുഴപ്പം ആകുമോ .

രമേശൻ ആ കഥ ഒന്നുകൂടി വായിച്ചു നോക്കി .സിനിമ കണ്ടു 

                          ഒരു ലാബ് അപകടത്തിൽപെട്ടു  മുഖം വിരൂപം ആയ ശ്രീനിവാസൻ .അദ്ദേഹത്തിന്റെ  അടുക്കലേക്കു രാഗിണി എന്ന സുന്ദരി വരുന്നു .തന്റെ വൈരൂപ്യത്തെ  ആരും സ്നേഹിക്കുകയില്ല എന്ന് വിചാരിച്ചിരുന്ന ശ്രീനിവാസൻ  രാഗിണി  ഒരു  ഒരു യക്ഷി  ആണോ എന്ന് സംശയിക്കുന്നതാണ് കഥ   .അത് മാനസിക വിഭ്രാന്തിയുടെ കഥ .അതിനാൽ തന്റെ കഥയെ ബാധിക്കുന്നില്ല 

മലയാളത്തിലെയും അല്ലാത്തതും ആയ യക്ഷിക്കഥകൾ രമേശൻ തിരഞ്ഞു തുടങ്ങി .എപ്പോഴും യക്ഷികളെ പറ്റി മാത്രം ചിന്തിച്ചു 

ഐതിഹ്യമാലയിലെ യക്ഷിക്കഥകൾ ..കടമറ്റത്തു കത്തനാരുടെ കഥയിലും അല്ലാതെയും വരുന്ന കഥകള്ളിയങ്കാട്ടു നീലിയുടെ കഥ .

                 നിഷ്കളങ്കൻ ആയ ഒരു ബ്രാഹ്മണ കുമാരനെ പ്രണയിച്ചു അവനോടൊപ്പം കഴിഞ്ഞ സുന്ദരിയായ ഒരു യക്ഷിയുടെ ഐതിഹ്യമാലയിലെ  ഒരു കഥ രമേശനെ വല്ലാതെ ആകർഷിച്ചു 

എത്ര  മനോഹരം ആയ സങ്കല്പം .ചെറുപ്പത്തിൽ വായനശാലയിൽ നിന്നും എടുത്ത  വായിച്ച ഐതിഹ്യമാലയിലെ  ആ കഥ തന്നെയാണോ തന്നിലെ  യക്ഷിക്കഥയെ  ഉണർത്തിയത് എന്ന് രമേശൻ ചിന്തിക്കാതെ ഇരുന്നില്ല 

അതുപോലെ തന്നെ വയസ്കര ചതുർവേദി ഭട്ടതിരിയുടെ   കഥയിലും  യക്ഷി ഭാര്യ ആയി വരുന്നു

എന്തായാലും  യക്ഷിക്കഥകളെ പറ്റി രമേശൻ കൂടുതൽ അന്വേഷിക്കുകയും  ഒപ്പം തിരക്കഥ എഴുത്തു പുരോഗമിക്കുകയും ഇടയ്ക്കു ഒരു കാരണവും ഇല്ലാതെ തടസ്സപ്പെടുകയും ചെയ്‌തു .



No comments:

Post a Comment