Rajeev Karumady

Tuesday, April 14, 2026

1 രമേശ് ചന്ദ്രന്റെ കഥകൾ

യക്ഷി  


രമേശ് ചന്ദ്രൻ  ഈ കഥ  എഴുതുന്നത് 27 വർഷം മുൻപാണ് 

ആ കഥ ഏതാണ്ട് ഇത് പോലെ ആയിരുന്നു 

                         ഹരി എന്ന ഒരു യുവാവ് . അദ്ദേഹത്തിന്റെ അടുത്തേക്ക്  ഒരു ദിവസം ഒരു  സുന്ദരിയായ യുവതി വരുന്നു .അരുന്ധതി.

ചേട്ടൻ പേടിക്കരുത് ..ഞാൻ ഒരു യക്ഷിയാണ് .അവൾ പറഞ്ഞു 

ഹരി ആദ്യം ഒന്ന് പേടിച്ചു .

ഹരി അല്ലാതെ  ആർക്കും അവളെ കാണാൻ കഴിയില്ല  . 

.സ്വാഭാവികം ഒരു യക്ഷി ആയാൽ അങ്ങിനെ വേണമല്ലോ .വെള്ള സാരിയെ  ഉടുക്കൂ എന്ന് നിർബന്ധം ഇല്ലാത്ത നല്ല നിരയൊത്ത പല്ലുകൾ ഉള്ള  ഒരു പാവം യക്ഷി .പണം ഉണ്ടാക്കാൻ കഴിയാത്ത ആർക്കും ഉപദ്രവം ഇല്ലാത്ത ഒരു അയ്യോ പാവം .

          അതുവരെ ആരെയും പ്രണയിക്കാൻ സൗകര്യത്തിനു ഒത്തു കിട്ടാതെ വിഷമിച്ചു നിന്ന  ഹരി വളരെ പെട്ടന്ന് തന്നെ യക്ഷിയും ആയി പ്രണയത്തിലായി  .അവർ ഒന്നിച്ചു കറങ്ങി നടന്നു .ബീച്ചിൽ പോയി .പാർക്കിൽ പോയി .സിനിമക്ക് പോയി .കടപ്പുറത്തു തിരയെണ്ണി കപ്പലണ്ടികൊറിച്ചു . കേരളത്തിലെ രാഷ്ട്രീയ സാമൂഹിക കാര്യങ്ങൾ സംസാരിച്ചു .ഹരി മറ്റെല്ലാം മറന്നു 

പക്ഷെ കണ്ടവന്റെ  കാര്യം മാത്രം നോക്കി നടന്ന ചില നാട്ടുകാർ ഹരിയുടെ സന്തോഷം ശ്രദ്ധിച്ചു .അത് അവർക്കു സഹിക്കില്ലല്ലോ .അവർ മുഖാന്തിരം വീട്ടുകാർ ഹരിയെ ശ്രദ്ധിച്ചു .

അങ്ങിനെ ഒറ്റക്കിരുന്നു സംസാരിക്കുന്ന ,ചിരിക്കുന്ന ഹരിയെ വീട്ടുകാർ  മെന്റൽ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നു .യക്ഷിയുടെ കാര്യം ആണയിട്ടു പറഞ്ഞിട്ടും ഡോക്ടർ വിശ്വസിച്ചില്ല . .അല്ലെങ്കിലും  ശാസ്ത്രീയമായ കാഴ്ചപ്പാടില്   നമ്മുടെ കൂടുതൽ ആയ എല്ലാ തോന്നലുകൾക്കും മരുന്ന് കഴിക്കേണ്ടി വരും എന്ന് അടുത്തിടെ  നമ്മുടെ  ഒരു നടി അഭിപ്രയപ്പെട്ടല്ലോ .

സത്യം ആ വിചാരം അന്ന് ഹരിക്കും ഉണ്ടായി .

എന്തായാലും വിവിധ പരീക്ഷണ നിരീക്ഷണങ്ങൾക്ക് ശേഷം അവർ ഹരിയെ കറന്റ് അടിപ്പിച്ചു . ആ പ്ളഗ് കുത്തുന്നതുവരെ 

അരുന്ധതി അടുത്തുണ്ടായിരുന്നു .പക്ഷെ കറന്റ് തലയിലേക്ക് കയറിയതോടെ അവൾ ആവി ആയി പോകുന്നതായി ഹരി കണ്ടു . ഹരിയുടെ ബോധം പോയി തിരിച്ചുവന്നു .പക്ഷെ അരുന്ധതി വന്നില്ല

ശിഷ്ടകാലം അവളെ കാണാതെ ഹരി അലഞ്ഞു നടന്നു .കഞ്ചാവ് ബീഡി വലിച്ചു .മറ്റു പല കാഴ്ചകളും കണ്ടു എങ്കിലും അവളെ മാത്രം കണ്ടില്ല .


                            കഥ ചൂടോടെ എഴുതി രമേശൻ ഹാസ്യരാജ്യം മാസികയ്ക്കു അയച്ചു കൊടുത്തു .അവർ അത് ചൂടാറാതെ പ്രസിദ്ധീകരിച്ചു .രമേശന് നൂറ്റിഅമ്പതു 

രൂപ മണി ഓർഡർ ആയിട്ടും ..ഒരു മാസിക ഫ്രീ ആയും പാരിതോഷികം ലഭിച്ചു 

രമേശൻ  പിന്നീട് പല കഥകളും എഴുതി .ചിലതൊക്കെ അവിടെയും ഇവിടെയും ഒക്കെ പ്രസിദ്ധീകരിച്ചു  .അങ്ങിനെ രമേശന്റെ ജീവിതം മുന്നോട്ടു പോകവേ .. പഴയ ചില എഴുത്തുകൾ തേടുന്നതിനിടെ ആ യക്ഷികഥ പ്രസിദ്ധീകരിച്ച ഹാസ്യരാജന്റെ പഴയ കോപ്പിരമേശന്റെ മുന്നിലേക്ക് വന്നു വീണു .

രമേശന്റെ മനസ്സിലേക്ക് പഴയ യക്ഷി വീണ്ടും വന്നു 

അങ്ങനെ  2024ജനുവരി നാലാം തീയതി രമേശൻ ആ യക്ഷിക്കഥ 

തിരക്കഥാ  രൂപത്തിൽ എഴുതാൻ തുടങ്ങി 




No comments:

Post a Comment